ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം ജനങ്ങളിലേക്ക് എത്തിക്കാൻ 11 ദിവസം നീളുന്ന തിരംഗ യാത്ര നടത്താൻ ബി.ജെ.പി തീരുമാനിച്ചു. ഇന്ന് മുതൽ 23 വരെയാണിത്. ഓപ്പറേഷൻ സിന്ദൂറിന്റെ നേട്ടങ്ങൾ ജനങ്ങളെ അറിയിക്കാനും,വ്യാജ പ്രചാരണങ്ങൾ തുറന്നു കാട്ടാനുമാണ് പാർട്ടിയുടെ ശ്രമം. ഇന്നലെ പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തിരംഗ യാത്രയ്‌ക്കുള്ള തീരുമാനം. കേന്ദ്ര മന്ത്രിമാർ,ബി.ജെ.പി എം.പിമാർ, ർപാർട്ടി നേതാക്കൾ,മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ യാത്രയിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |