രണ്ട് ദിവസം മുൻപുവരെ വലിയ രാജ്യസ്നേഹിയായി തന്നെ കണ്ട പലരും ഇന്നിപ്പോൾ രാജ്യദ്രോഹി എന്ന് വിളിക്കുന്നുവെന്ന് സംവിധായകൻ അഖിൽ മാരാർ. രാജ്യത്തെ സ്നേഹിക്കുന്നതാണോ കേന്ദ്ര സർക്കാരിനെ അനുകൂലിക്കുന്നതാണോ രാജ്യസ്നേഹം എന്നും അഖിൽ മാരാർ ചോദിച്ചു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
രാജ്യമാണ് വലുത് രാഷ്ട്രീയമല്ല...
രണ്ട് ദിവസം മുൻപ് വരെ വലിയ രാജ്യ സ്നേഹിയായി എന്നെ കണ്ട പലരും ഇന്നിപ്പോൾ രാജ്യ ദ്രോഹി എന്ന് വിളിക്കുന്നത് കാണുമ്പോൾ എന്റെ സംശയം രാജ്യത്തെ സ്നേഹിക്കുന്നതാണോ കേന്ദ്ര സർക്കാരിനെ അനുകൂലിക്കുന്നതാണോ രാജ്യ സ്നേഹം എന്നാണ്...
കേന്ദ്രം എടുത്ത പല തീരുമാനങ്ങളും അംഗീകരിക്കുകയും പിന്തുണ നൽകി അഭിപ്രായം പങ്ക് വെയ്ക്കുകയും ചെയ്തിട്ടുള്ള എനിക്ക് അവരുടെ അഭിപ്രായങ്ങളിൽ വിയോജിപ്പ് രേഖപെടുത്താനുള്ള അവകാശം ഉണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു...
പാകിസ്ഥാൻ ഇന്ത്യൻ മണ്ണിൽ ഇനിയൊരിക്കലും കയറരുത്.. പാകിസ്താനെ ഭൂമുഖത്തു നിന്നും തുടച്ചു നീക്കണം എന്നാഗ്രഹിക്കുന്ന ഒരാളാണ് ഞാൻ.. ഒരു പക്ഷെ നിങ്ങൾ ചിന്തിക്കുന്നതിനേക്കാളും വലിയ രാജ്യ സ്നേഹി... അത് കൊണ്ടാകാം എനിക്ക് അമേരിക്ക ഇടപെട്ടു ഇന്ത്യ ശെരി വെച്ച ഈ തീരുമാനം ഉൾകൊള്ളാൻ കഴിയാതെ പോകുന്നതും...ലോകത്ത് വലിയൊരു ശക്തി ആയി മാറാനുള്ള സുവർണ്ണാവസരം നമ്മൾ നഷ്ടപ്പെടുത്തി എന്ന വിഷമം ഉണ്ടായത്..
രണ്ടായാലും ആർമിയുടെ വിശദീകരണത്തിൽ നിന്നും ഇന്ത്യ ഭീകര കേന്ദ്രങ്ങൾ മാത്രം തകർക്കുക എന്ന ലക്ഷ്യം മാത്രം മുന്നിൽ നിർത്തി എന്ന് പറയുമ്പോൾ നമ്മുടെ ആഗ്രഹങ്ങൾക്ക് പ്രസക്തി ഇല്ല.. ഏറ്റെടുത്ത കർമം അതിമനോഹരമായി പൂർത്തിയാക്കിയ സൈന്യത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...
അതെ സമയം ആർഎസ്‌എസിന്റെ നൂറാം വാർഷികത്തിൽ അമിത് ഷാ പാർലമെന്റിൽ നടത്തിയ പ്രഖ്യാപനം നടപ്പിലാക്കും..
മോദി പ്രധാന മന്ത്രി പദവി ഒഴിഞ്ഞു മാറുമ്പോൾ ഭാരതത്തിനൊപ്പം പിഒകെ കൂടി ഉണ്ടാവും എന്നൊക്കെ മനസ്സിൽ സ്വപ്നം കണ്ടത് ഇല്ലാതായി എന്ന് തോന്നുമ്പോൾ രാജ്യത്തെ സ്നേഹിക്കുന്നവർക്കല്ലാതെ ആർക്കാണ് ദേഷ്യം വരുക..
എനിക്കുണ്ടായ വിഷമം രാജ്യത്തെ വലിയൊരു വിഭാഗത്തിനും ഉണ്ടായത് കൊണ്ടാണ് വിദേശ കാര്യ സെക്രട്ടറിക്ക് ട്വിറ്റർ അക്കൗണ്ട് പൂട്ടി ഓടേണ്ടി വന്നത്...
ഭീകരവാദികൾ ഇന്ത്യയെ ആക്രമിച്ചപ്പോൾ മര്യാദക്കേട് പറഞ റോബർട് വാദ്രയ്ക് രണ്ട് അടി കൊടുക്കണം എന്ന് എഴുതിയത് ഇതേ രാജ്യ സ്നേഹം കൊണ്ടാണ്...അല്ലാതെ കോൺഗ്രസ്സിൽ സീറ്റ് കിട്ടാൻ അല്ല..
രാജ്യ സുരക്ഷയെ രാഹുൽ ഗാന്ധി ചോദ്യം ചെയ്തപ്പോൾ ബിജെപി വളർച്ചയ്ക്കു വേണ്ടി മനഃപൂർവം ചെയ്തതാണ് എന്ന് പ്രതിപക്ഷം ആരോപിച്ചപ്പോൾ ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും കൊല്ലപ്പെട്ടത് സുരക്ഷ വീഴ്ചയല്ലേ അത് വളർച്ചയ്ക്കു വേണ്ടി കോൺഗ്രസ്സ് ചെയ്തതാണോ എന്ന ചോദ്യം ഉന്നയിച്ചത് ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നത് കൊണ്ടാണ്...
ഓപ്പറേഷൻ സിന്ദൂർ .." തൊട്ട് നോക്കെടാ പാകിസ്ഥാൻ പട്ടികളെ" എന്നാണ് ഞാൻ എഴുതിയത്...
നമ്മുടെ സേനയ്ക്ക് വേണ്ടി അവരുടെ പോരാട്ട വീര്യം ഉയർത്തി പോസ്റ്റുകൾ എഴുതിയത് രാജ്യ സ്നേഹി ആയത് കൊണ്ടാണ്...
ഇന്നും ഞാൻ എതിർത്തത് ട്രംപിന് സമാധാനത്തിനുള്ള നോബൽ സമ്മാനം കൊടുക്കാൻ അമേരിക്കയ്ക്ക് ലോക പോലീസ് ചമയാൻ ഉള്ള അവസരം കൊടുത്തത് കൊണ്ടാണ്... കുറഞ്ഞ പക്ഷം അമേരിക്കൻ പ്രസിഡന്റിന് മോദി മറുപടി നല്കാത്തത്തിൽ ആണ്..
ഇന്നലെ വരെ പ്രതിപക്ഷത്തെ എതിർത്തു മോദിക്കും സൈന്യത്തിനും രാജ്യത്തിനും ഒപ്പം നിന്ന ഞാൻ എന്ത് കൊണ്ടാണ് തിരിച്ചു പറയേണ്ടി വന്നതെന്ന് ആലോചിച്ചു നോക്കു...കുറഞ്ഞ പക്ഷം എമ്പുരാൻ മുതൽ രണ്ട് ദിവസം മുൻപ് വരെ എന്റെ പോസ്റ്റുകൾ എന്താണെന്ന് വായിച്ചു നോക്കു..എന്നിട്ട് പറയു കോൺഗ്രസ്സിൽ സീറ്റ് കിട്ടാൻ ആണോ അതോ ഭാരതീയന്റെ അഭിമാന ബോധമാണോ എന്റെ എഴുത്തുകൾ എന്ന്...
രാജ്യത്തിനൊപ്പമാണ് രാഷ്ട്രീയത്തിനൊപ്പമല്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |