ചണ്ഡീഗഡ്: പഞ്ചാബിലെ അമൃത്സറിൽ വ്യാജ മദ്യം കഴിച്ച് 14 പേർ മരിച്ച സംഭവത്തിൽ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്‌തു. പ്രഭ്ജിത് സിംഗ്, കുൽബീർ സിംഗ്, സാഹിബ് സിംഗ്, ഗുർജന്ത് സിംഗ്, നിന്ദർ കൗർ എന്നിവരാണ് പിടിയിലായത്. അമൃത്സറിലെ അഞ്ച് ഗ്രാമങ്ങളിലുള്ളവരാണ് മദ്യം കഴിച്ച് ഗുരുതരാവസ്ഥയി ചികിത്സയിലിരിക്കെ മരിച്ചത്. ആറുപേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.
ഭംഗാലി, പടൽപുരി, മാരാരി കലൻ, തെരേവാൾ, തൽവണ്ടി ഗുമാൻ എന്നീ അഞ്ച് ഗ്രാമങ്ങളിലുള്ളവരാണ് മരിച്ചത്. അമൃത്സർ ഡെപ്യൂട്ടി കമ്മീഷണർ സാക്ഷി സാഹ്നി 14 പേർ മരിച്ചെന്ന വിവരം സ്ഥിരീകരിച്ചു. സീനിയർ പൊലീസ് സൂപ്രണ്ട് മനീന്ദർ സിംഗും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഭാരതീയ ന്യായ സംഹിത, എക്സൈസ് ആക്ട് എന്നിവ പ്രകാരമാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |