തിരുവനന്തപുരം: 2030ൽ കേരളം കൈവരിക്കേണ്ട നേട്ടങ്ങളെകുറിച്ച് വിവിധ മേഖലകളിലെ പ്രൊഫഷണലുകൾ, വിദഗ്ദ്ധർ എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ 17ന് കൂടിക്കാഴ്ച നടത്തും. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'പ്രൊഫഷണൽ കണക്ട് 2025' എന്ന പരിപാടി 17ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 വരെ നിയമസഭാ സമുച്ചയത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കും. ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, ജീവശാസ്ത്രം, കാർഷികം, ഐ.ടി, വ്യവസായം, ധനകാര്യം, അടിസ്ഥാനസൗകര്യ വികസനം, ഹരിത ഊർജം തുടങ്ങിയ മേഖലകളിലുള്ളവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |