തിരുവനന്തപുരം: വിവാഹകഴിച്ചും വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചും യുവാവ് സമ്പാദിച്ചത് ലക്ഷങ്ങള്‍. തിരുവനന്തപുരം ആനാട് സ്വദേശിയായ ടാക്‌സി ഡ്രൈവര്‍ വിമല്‍ (37) ആണ് കേസില്‍ അറസ്റ്റിലായത്. യുവതികളില്‍ നിന്ന് പണം തട്ടിയ കേസില്‍ നെടുമങ്ങാട് പൊലീസ് ആണ് പ്രതി വിമലിനെ പിടികൂടിയത്. നെടുമങ്ങാട്, പുലിപ്പാറ സ്വദേശിനികളായ രണ്ടു യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
രണ്ട് പേരില്‍ നിന്നുമായി ആറരലക്ഷം രൂപയും 5 പവന്‍ സ്വര്‍ണ്ണവും വാങ്ങിയശേഷം മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ വേറെയും വിവാഹ തട്ടിപ്പു കേസുണ്ട്. വിവാഹം കഴിഞ്ഞ് ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ കൂടെ താമസിക്കും. തുടര്‍ന്ന് അടുത്ത വിവാഹത്തിലേക്ക് പോകും. ഇയാള്‍ക്കെതിരെ പിടിച്ചുപറി കേസുകളും നെടുമങ്ങാട് സ്റ്റേഷനിലുണ്ട്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതി വിവാഹം കഴിഞ്ഞ് അത് നിയമപരമായി രജിസ്റ്റര്‍ ചെയ്തിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. ആറ് മാസം മുതല്‍ ഒരു വര്‍ഷ കാലയളവ് വരെയല്ലാതെ ഒരു സ്ത്രീക്കൊപ്പം താമസിക്കുന്ന പതിവ് വിമലിന് ഇല്ലെന്നും പൊലീസ് പറയുന്നു. ഇയാള്‍ക്കെതിരെ സമാനമായ മറ്റ് പരാതികള്‍ ഉണ്ടോയെന്നും ബാങ്ക് വിവരങ്ങളും സ്വര്‍ണം വില്‍പ്പന നടത്തുകയും ഒപ്പം പണയം വയ്ക്കുകയും ചെയ്തതിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കാനും ഒരുങ്ങുകയാണ് നെടുമങ്ങാട് പൊലീസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |