തിരുവനന്തപുരം : കായിക വകുപ്പിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരായ സംസ്ഥാന വ്യാപക കാമ്പെയിൻ 'കിക്ക് ഡ്രഗ്സ്, സെ യെസ് ടു സ്പോർട്സിന്റെ' തലസ്ഥാന ജില്ലയിലെ പര്യടനം ആവേശോജജ്വലമായി. മ്യൂസിയം ജംഗ്ഷൻ മുതൽ സെൻട്രൽ സ്റ്റേഡിയം വരെ നടന്ന വാക്കത്തോണിന് കായികമന്ത്രി വി. അബ്ദുറഹിമാൻ, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ, മുൻമന്ത്രിയും എം.എൽ.എയുമായ കടകംപള്ളിസുരേന്ദ്രൻ, വി.കെ. പ്രശാന്ത് എം.എൽ.എ, സ്വാമി സന്ദീപാനന്ദഗിരി, പാളയം ഇമാം വി.പി. സുഹൈബ് മൗലവി തുടങ്ങിയവർ നേതൃത്വം നൽകി.
സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പൊതുസമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻ്റ് എം.ആർ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്ടൻ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ, എൽ.എൻ.സി.പി.ഇ പ്രിൻസിപ്പൽ ജി. കിഷോർ, മലയാളം മിഷൻ ഡയറക്ടർ കവി മുരുകൻ കാട്ടാക്കട, കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ സെക്രട്ടറി വിഷ്ണുരാജ്, സ്റ്റാൻഡിംഗ് കമ്മിറ്റി മെമ്പർമാരായ രഞ്ജു സുരേഷ്, കെ സി. ലേഖ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പാറശാലയിൽ സംഘടിപ്പിച്ച മാരത്തോണോടെയാണ് ലഹരിവിരുദ്ധ സന്ദേശയാത്രയുടെ രണ്ടാം ഘട്ടം തുടങ്ങിയത്. എം.എൽ.എ സി.കെ. ഹരീന്ദ്രൻ മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു.നെയ്യാറ്റിൻകര ഇരുമ്പിൽ പ്രദേശത്തെ യോദ്ധ സ്പോർട്സ് ട്രെയിനിങ് അക്കാഡമി, കാട്ടാക്കട പ്ലാവൂർ മിഷ (MISHA) ആർട്സ് & സ്പോർട്സ് ക്ലബ്, അരുവിക്കര മുതിയാവിള ലെജൻഡ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, കവടിയാർ ജവഹർ നഗർ ഗ്രൗണ്ട് എന്നിവിടങ്ങൾ സന്ദർശിച്ച മന്ത്രി കായിക താരങ്ങൾക്ക് സ്പോർട്സ് കിറ്റുകൾ സമ്മാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |