ഫയറിംഗ് ടെസ്റ്റ്
കേരള ജയിൽ ഓഫീസേഴ്സ്, ജയിൽ സബോർഡിനേറ്റ് ഓഫീസേഴ്സ് എന്നിവർക്ക് ജനുവരിയിലെ വകുപ്പുതല പരീക്ഷാവിജ്ഞാപന പ്രകാരമുള്ള ഫയറിംഗ് ടെസ്റ്റ് 19 മുതൽ 23 വരെ തൃശൂർ പൊലീസ്
അക്കാഡമിയിലെ ലോംഗ് റേഞ്ച് ഫയറിംഗ് ബട്ടിൽ നടത്തും. കൂടുതൽ വിവരങ്ങൾ അപേക്ഷകരുടെ പ്രൊഫൈലിൽ ലഭിക്കും.
അഭിമുഖം
തദ്ദേശസ്വയംഭരണ (ഇ.ആർ.എ.) വകുപ്പിൽ സെക്രട്ടറി (എൽ.എസ്.ജി.ഐ.) (കാറ്റഗറി നമ്പർ 571/2023) തസ്തികയിലേക്കുള്ള ഒന്നാംഘട്ട അഭിമുഖം 21, 22, 23, 28, 29, 30 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
കേരള മെഡിക്കൽ വിദ്യാഭ്യാസ സർവീസ് വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഓറൽ പാത്തോളജി ആൻഡ് മൈക്രോബയോളജി (കാറ്റഗറി നമ്പർ 292/2023) തസ്തികയിലേക്ക് 21, 22 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ- 6 വിഭാഗവുമായി ബന്ധപ്പെടണം (0471 2546364).
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ഇൻഫർമേഷൻ ടെക്‌നോളജി (ഗവ. പോളിടെക്നിക്കുകൾ (കാറ്റഗറി നമ്പർ 239/2023) തസ്തികയിലേക്ക് 21, 22, 23 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജി.ആർ- 7 വിഭാഗവുമായി ബന്ധപ്പെടണം (0471 2546441).
കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ഹൈസ്‌കൂൾ ടീച്ചർ (അറബിക്) (ഈഴവ) (കാറ്റഗറി നമ്പർ 358/2024) തസ്തികയിലേക്ക് 21ന് പി.എസ്.സി കണ്ണൂർ ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
വകുപ്പുതല വാചാപരീക്ഷ
ജനുവരിയിൽ വകുപ്പുതല പരീക്ഷ, കാഴ്ച പരിമിതരായ ഉദ്യോഗസ്ഥർക്കായുള്ള വാചാപരീക്ഷയ്ക്ക് (Viva-voce) അപേക്ഷ സമർപ്പിച്ച തിരുവനന്തപുരം മേഖലയിലെ പരീക്ഷാർത്ഥികൾക്ക് പി.എസ്.സി ആസ്ഥാന ഓഫീസിൽ 23ന് രാവിലെ 9.30നും കോഴിക്കോട് മേഖലയിലെ പരീക്ഷാർത്ഥികൾക്ക് പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസിലും എറണാകുളം മേഖലയിലെ പരീക്ഷാർത്ഥികൾക്ക് പി.എസ്.സി. എറണാകുളം മേഖലാ ഓഫീസിലും 30ന് രാവിലെ 9.30ന് വാചാപരീക്ഷ നടത്തും. 18നകം മെമ്മോ ലഭിക്കാത്ത തിരുവനന്തപുരം മേഖലയിലുള്ളവരും 25നകം മെമ്മോ ലഭിക്കാത്ത കോഴിക്കോട്, എറണാകുളം മേഖലകളിലുള്ളവരും വകുപ്പുതല ജോയിന്റ് സെക്രട്ടറിയെ അറിയിക്കണം. ഫോൺ: 0471 2546303.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |