തിരുവനന്തപുരം: ഗഗൻയാനിലെ ബഹിരാകാശ സഞ്ചാരിയായി തിരഞ്ഞെടുക്കപ്പെട്ട ശുഭാംശു ശുക്ളയുടെ അന്താരാഷ്ട്ര സ്പെയ്സ് സ്റ്റേഷനിലേക്കുള്ള യാത്ര ജൂൺ എട്ടിലേക്ക് മാറ്റി.നേരത്തെ മേയ് 29ന് പുറപ്പെടാനാണ് നിശ്ചയിച്ചിരുന്നത്.
യുഎസ് ബഹിരാകാശ കമ്പനിയായ ആക്സിയോം സ്‌പെയ്സിന്റെ നാലാം ബഹിരാകാശദൗത്യത്തിലാണ് ശുഭാംശു ശുക്ല ആദ്യമായി ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്നത്. ജൂൺ എട്ട് ഇന്ത്യൻ സമയം വൈകീട്ട് 6.40 നാണ് വിക്ഷേപണമെന്ന് ആക്സിയം സ്പെയ്സാണ് അറിയിച്ചത്. ഫ്ളോറിഡയിലെ കെന്നഡി സ്‌പെയ്സ് സെന്ററിൽ നിന്ന് സ്‌പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ ഡ്രാഗൺ പേടകത്തിലാണ് ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക് കുതിക്കുക. ശുക്ലയ്‌ക്കൊപ്പം മറ്റ് മൂന്ന് സഞ്ചാരികളുമുണ്ട്. 14 ദിവസം പരീക്ഷണനിരീക്ഷണങ്ങളുമായി ശുക്ള സ്പെയ്സ് സ്റ്റേഷനിൽ കഴിയും. ശുഭാംശു ശുക്ളയുടെ യാത്രച്ചെലവ് ഇന്ത്യയാണ് വഹിക്കുന്നത്. 548കോടിരൂപയാണ് ചെലവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |