ന്യൂഡൽഹി: ഒാപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ മിസൈൽ പതിച്ചെന്ന പാകിസ്ഥാൻ വാദം തള്ളിയതിന് അഫ്ഗാനിസ്ഥാനോട് നന്ദി പറഞ്ഞ് ഇന്ത്യ. വിദേശകാര്യ മന്ത്രി മൗലവി അമീർ ഖാൻ മുത്താക്കിയുമായി സംസാരിച്ച വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് താലിബാൻ ഭരണകൂടവുമായുള്ള ഇന്ത്യയുടെ പരമ്പരാഗത സൗഹൃദം വീണ്ടും ഉറപ്പിച്ചുകൊണ്ട് നന്ദി പറഞ്ഞത്.
മേയ് 10ന് ഇന്ത്യൻ മിസൈൽ പതിച്ചെന്ന പാകിസ്ഥാൻ അവകാശവാദം അഫ്ഗാനിസ്ഥാൻ തള്ളിയിരുന്നു.തെറ്റായതും അടിസ്ഥാനരഹിതവുമായ റിപ്പോർട്ടുകൾ വഴി ഇരു രാജ്യങ്ങൾക്കുമിടയിൽ വിള്ളൽ സൃഷ്ടിക്കാൻ പാകിസ്ഥാൻ നടത്തിയ ശ്രമങ്ങളാണ് ഇല്ലാതായതെന്ന് ജയശങ്കർ ചൂണ്ടിക്കാട്ടി. പഹൽഗാം ഭീകരാക്രമണത്തെ അഫ്ഗാൻ അപലപിച്ചതിനുള്ള നന്ദിയും ജയശങ്കർ പ്രകടിപ്പിച്ചു. അഫ്ഗാൻ മന്ത്രിയുമായി ഫോണിൽ സംസാരിച്ച വിവരം ജയശങ്കർ എക്‌സിലൂടെയാണ് അറിയിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഭാവി സഹകരണത്തെക്കുറിച്ച് മുത്തഖിയുമായി ചർച്ച ചെയ്തതായും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |