മോസ്കോ: ഇന്ത്യയേയും ചൈനയെേയും തമ്മിലടിപ്പിക്കാൻ പാശ്ചാത്യരാജ്യങ്ങൾ ശ്രമിക്കുന്നുവെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവ്. ചൈനീസ് വിരുദ്ധമായ ലോകക്രമം ഉണ്ടാക്കുന്നതിന്റെ ഭാഗമാണിതെന്നും പറഞ്ഞു. ഏഷ്യ പസിഫിക് മേഖലയെ ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങൾ വിളിക്കുന്നത് ഇൻഡോ പസിഫിക് എന്നാണ്. അതിലൂടെ പരസ്പര ശത്രുതയില്ലാതിരുന്ന രാജ്യങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുകയാണ്. ഇത് ഭിന്നിപ്പിച്ച് ഭരിക്കാനുള്ള ശ്രമമാണെന്ന് പ്രസിഡന്റ് വ്ലാഡിമർ പുട്ടിൻ തന്നെ പറഞ്ഞതാണെന്നും സെർഗെയ് പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മിലെ ചർച്ചകൾ ഉഭയകക്ഷി പ്രകാരമാകണമെന്ന് റഷ്യ വ്യക്തമാക്കി. അതേസമയം, ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ചർച്ചകൾ വേണമെന്ന നിലപാടിൽ റഷ്യ ഉറച്ചുനിൽക്കുന്നു. രാഷ്ട്രീയ,നയതന്ത്ര ചർച്ചകൾ ഇരു രാജ്യങ്ങൾ തമ്മിലാകണമെന്നും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |