ഇസ്ലാമാബാദ്: ഇന്ത്യയുമായി സംയോജിത ചർച്ചയ്ക്ക് തയ്യാറാണെന്ന് പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇസ്ഹാഖ് ദർ. പാക് പാർലമെന്റിന്റെ ഉപരിസഭയായ സെനറ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വെടിനിറുത്തൽ 18 വരെ നീട്ടിയതായും അദ്ദേഹം അവകാശപ്പെട്ടു. 'ഇന്ത്യ - പാക് സൈനിക തലത്തിൽ നടന്ന ചർച്ചയിലാണ് വെടിനിറുത്തൽ നീട്ടിയത്. എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് ആത്യന്തികമായി രാഷ്ട്രീയ സംഭാഷണം നടക്കേണ്ടതുണ്ട്. സംയോജിതമായി ചർച്ച നടത്തുമെന്ന് ഞങ്ങൾ ലോകത്തോട് പറഞ്ഞിട്ടുണ്ട്.' -ഇസ്ഹാഖ് പറഞ്ഞു. അതേസമയം,പാക് ഉപപ്രധാനമന്ത്രിയുടെ പ്രസ്താവനയോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |