തിരുവനന്തപുരം: അസാമാന്യമായ ധീരതയാണ് വെള്ളാപ്പള്ളി നടേശന്റെ മുടക്കുമുതലെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ.ട്രസ്റ്റിന്റെയും അമരക്കാരനായി നീണ്ട മൂന്ന് പതിറ്റാണ്ട് തുടരാൻ അദ്ദേഹത്തിന് പിൻബലമാകുന്നത് അദ്ദേഹത്തിന്റെ ധീരതയാണ്. ബിസിനസ് രംഗത്തക്കിറങ്ങി ആദ്യം നടത്തിയത് പലചരക്ക് കടയായിരുന്നു. എന്നാൽ അത് പൊട്ടി. പിന്നെ തുടങ്ങിയത് കോടികൾ മുതൽ മുടക്കുന്ന കൊങ്കൺ റെയിൽവേ അടക്കമുള്ള കോൺട്രാക്ട് പണികൾ. ഡ്രൈവിംഗ് പഠിച്ചത് ലോറിയിലാണെന്നതും അദ്ദേഹത്തിന്റെ ധൈര്യത്തെയാണ് കാണിക്കുന്നത്. ആറുപതിറ്റാണ്ടായി കണിച്ചുകുളങ്ങര ക്ഷേത്രത്തിന്റെ ഭാരവാഹിയായി അദ്ദേഹം തുടരുകയാണ്. ഒരുപാട് അനാചാരങ്ങളെ അദ്ദേഹം എതിർത്ത് തോൽപ്പിച്ചു. അതിനെല്ലാം അസാമാന്യമായ ധൈര്യമാണ് അദ്ദേഹം കാണിച്ചത്. വൈക്കം ക്ഷേത്രത്തിന്റെ ഊട്ടുപുരയിൽ പിന്നാക്കക്കാർക്ക് കടക്കാൻ കഴിയാതിരുന്ന സമയത്ത് അവിടെ കയറി ഊണ് കഴിച്ച ആദ്യ ഈഴവക്കുട്ടിയാണ് വെള്ളാപ്പള്ളിയെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |