തെലുങ്കു താരം റാം പൊത്തിനേനിയെ നായകനാക്കി മഹേഷ് ബാബു പി സംവിധാനം ചെയ്യുന്ന ആന്ധ്ര കിംഗ് താലൂക്ക എന്ന ചിത്രത്തിന്റെ ടൈറ്റിൽ ഗ്ലിമ്പ്സ് വീഡിയോ പുറത്ത്.2000 കാലഘട്ടത്തിന്റെ തുടക്കത്തിൽ, നിറഞ്ഞു കവിഞ്ഞ ഒരു തിയേറ്ററിന് പുറത്തുള്ള ആരാധകരുടെ ആവേശത്തിന് നടുവിലാണ് ടൈറ്റിൽ ഗ്ലിമ്പ്സ് ആരംഭിക്കുന്നത്, ഒ രു സൂപ്പർസ്റ്റാറിന്റെ അർപ്പണബോധമുള്ള ആരാധകന്റെ വേഷത്തിൽ റാം നിറഞ്ഞാടുമ്പോൾ ആ സൂപ്പർതാരമായി എത്തുന്നത് ഉപേന്ദ്രയാണ്. വളരെ സ്റ്റൈലിഷ് ആയാണ് സംവിധായകൻ റാമിനെ ഈ വീഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്. നായിക ഭാഗ്യശ്രീ ബോർസെയാണ്.റാവു രമേഷ്, മുരളി ശർമ, സത്യ, രാഹുൽ രാമകൃഷ്ണ, വി. ടി. വി ഗണേഷ് എന്നിവരാണ് മറ്റു താരങ്ങൾ. സംവിധായകൻ തന്നെയാണ് രചന ..ഛായാഗ്രഹണം- സിദ്ധാർത്ഥ നൂനി, സംഗീതം- വിവേക്- മെർവിൻ, എഡിറ്റർ- ശ്രീകർ പ്രസാദ് , പ്രൊഡക്ഷൻ ഡിസൈൻ- അവിനാശ് കൊല്ല, സിഇഒ- ചെറി,
മിസ് ഷെട്ടി മിസ്റ്റർ പോളിഷെട്ടി' എന്ന ചിത്രത്തിന് ശേഷം മഹേഷ് ബാബു പി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്നാണ്.
പി.ആർ.ഒ- ശബരി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |