ശബരിമല : അയ്യപ്പന്റെ ചിത്രം പതിച്ച പൂജിച്ച സ്വർണ ലോക്കറ്റിന് ഭക്തർക്കിടയിൽ പ്രിയമേറുന്നു. ദേവസ്വം ബോർഡ് ലോക്കറ്റ് പുറത്തിറക്കിയ ശേഷം നട തുറന്ന ഏഴുദിവസംകൊണ്ട് 184 എണ്ണം സന്നിധാനത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് വഴി വിൽപ്പന നടത്തി. ഇവയ്ക്ക് ആകെ 56 പവൻ തൂക്കം വരും. 2 ഗ്രാമിന്റെ 155, 4 ഗ്രാമിന്റെ 22 , 8 ഗ്രാമിന്റെ 7 ലോക്കറ്റുകളാണ് ഇതുവരെ വിതരണംചെയ്തത്. വിഷു പൂജ നടന്ന ആറു ദിവസവും ഇടവമാസ പൂജയ്ക്ക് നട തുറന്ന ദിവസം 184പേരാണ് പണമടച്ച് ലോക്കറ്റ് കൈപ്പറ്റിയത്. www.sabarimalaonline.org എന്ന ഓൺലൈൻ വഴിയോ ശബരിമല സന്നിധാനത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ നേരിട്ടെത്തിയോ ലോക്കറ്റുകൾ ബുക്ക് ചെയ്യാം. രണ്ട്, നാല്, എട്ട്ഗ്രാം തൂക്കമുള്ള സ്വർണ ലോക്കറ്റുകൾക്ക് യഥാക്രമം 19300, 38600, 77200 രൂപയാണ് വില. ഓൺലൈനായി ബുക്ക് ചെയ്യുന്നവരും അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ എത്തി വേണം ലോക്കറ്റ് വാങ്ങാൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |