പ്രവേശന പരീക്ഷ
പഠന ഗവേഷണ വകുപ്പുകളിൽ പി.ജി./എം.ടെക്. കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള എൻട്രൻസ് പരീക്ഷ 22 മുതൽ 26 വരെ നടത്തും. പരീക്ഷയുടെ ടൈംടേബിൾ അഡ്മിഷൻ പോർട്ടലിൽ ലഭ്യമാണ്. ഫോൺ : 04712308328, 9188524612 ഇമെയിൽ : csspghelp2025@gmail.com.
2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ ഫിലോസഫി (മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂല്യനിർണയ ക്യാമ്പിന്റെ തീയതി മാറ്റി
തിരുവനന്തപുരം:കേരളസർവകലാശാല 2025 മേയ് 19 ന് ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ നാല് വർഷം ബിരുദ മൂല്യനിർണയ ക്യാമ്പിന്റെ തീയതി 20 ലേക്ക് മാറ്റി .എക്സാമിനറായി നിയമിച്ചിട്ടുള്ള അദ്ധ്യാപകർ 2025 മേയ് 21 മുതൽ അതാത് ക്യാമ്പിൽ ഹാജരാകണം.
മത്സ്യകർഷക അവാർഡിന് അപേക്ഷിക്കാം
തിരുവനന്തപുരം:2025 വർഷത്തെ മത്സ്യകർഷക അവാർഡിനായി അപേക്ഷ ക്ഷണിച്ചു. 26നാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.മികച്ച ശുദ്ധജല കർഷകൻ,ഓരു ജല മത്സ്യകർഷകൻ,ചെമ്മീൻ കർഷകൻ, നൂതന മത്സ്യ കൃഷി നടപ്പാക്കുന്ന കർഷകൻ,അലങ്കാര മത്സ്യകൃഷി കർഷകൻ,പിന്നാമ്പുറങ്ങളിലെ മത്സ്യവിത്ത് ഉൽപാദന യൂണിറ്റ് കർഷകർ,മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനം,മികച്ച സ്റ്റാർട്ടപ്പ്,മത്സ്യ കൃഷിയിലെ ഇടപെടൽസഹകരണ സ്ഥാപനം,മികച്ച അക്വാകൾച്ചർ പ്രോമോട്ടർ,മികച്ച പ്രോജക്ട് കോർഡിനേറ്റർ, മത്സ്യവകുപ്പിലെ ഫീൽഡ് തല ഉദ്യോഗസ്ഥൻ,മികച്ച ജില്ല എന്നിവയ്ക്കാണ് അവാർഡ്.അപേക്ഷകൾ മണക്കാട് കമലേശ്വരത്തെ ഫിഷറീസ് ഓഫീസിൽ സമർപ്പിക്കണം.ഫോൺ: 04712450773, 04712464076.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |