കൊച്ചി : ആലുവയിൽ അമ്മയ്ക്കൊപ്പം യാത്ര ചെയ്ത മൂന്നുവയസുകാരിയെ കാണാതായി. ആലുവ ഭാഗത്ത് എത്തിയപ്പോൾ കുട്ടിയെ കാണാതായെന്നാണ് അമ്മ പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്. അമ്മയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് കുട്ടിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 3.30ന് മറ്റക്കുഴിയിലെ അങ്കണവാടിയിൽ നിന്ന് കുട്ടിയെ വിളിച്ചതിന് ശേഷം ആലുവയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു എന്നാണ് അമ്മയുടെ മൊഴി. പരിസരപ്രദേശങ്ങളിലെ സിസി ടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് പരിശോധന,
അതിനിടെ അമ്മയ്ക്ക് മാനസികമായി പ്രശ്നമുണ്ടായിരുന്നതായുള്ള മൊഴിയും പുറത്തുവന്നു. അമ്മ കുട്ടിയെ അപകടത്തിലാക്കാനുള്ള സാധ്യതയുണ്ടോ എന്നും പൊലീസ് പരിശോധിക്കുകയാണ്. കുട്ടിയുടെ മാതാപിതാക്കൾ തമ്മിൽ അകൽച്ചയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |