റാന്നി : ആറ് റോഡുകൾ പുനരുദ്ധരിക്കുന്നതിന് ഫണ്ട് അനുവദിച്ചതായി അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു. ഓരോ റോഡിനും 10ലക്ഷം രൂപ വീതമാണ് അനുവദിച്ചിരിക്കുന്നത്. റോഡുകളുടെ പേരും പഞ്ചായത്തും ക്രമത്തിൽ : മന്ദിരം തെക്കേപ്പുറം റോഡ് (റാന്നി), മങ്കുഴി - അഞ്ചാനി റോഡ് (പഴവങ്ങാടി), ഐ എം പി റ്റി എസ് - വാഴക്കുന്നം സെന്റ് മേരീസ് പള്ളിപ്പടി റോഡ് (ചെറുകോൽ), മുക്കാലുമൺ - പുലിയള്ള് റോഡ് (പഴവങ്ങാടി), ബ്ലോക്ക് പടി - കണ്ണംകുഴയത്ത് കടവ് റോഡ് (റാന്നി), തെള്ളിയൂർക്കാവ് - മുട്ടത്തുമനാൽ റോഡ് (എഴുമറ്റൂർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |