തിരുവനന്തപുരം: കുവൈറ്റിൽ നിന്ന് രണ്ടുദിവസം മുൻപ് നാട്ടിലെത്തിയ പ്രവാസിക്ക് കാറപകടത്തിൽ ദാരുണാന്ത്യം. ഇരണിയലിന് സമീപം കട്ടിമാങ്കോട് സ്വദേശി ക്രിസ്റ്റഫർ (51) ആണ് മരിച്ചത്. നാഗർകോവിൽ ഭൂതപ്പാണ്ടിക്ക് സമീപം കാർ നിയന്ത്രണംവിട്ട് കനാലിലേയ്ക്ക് മറിയുകയായിരുന്നു.
ബന്ധുവിന്റെ വീട്ടിലെ ചടങ്ങിൽ പങ്കെടുക്കാൻ ഞായറാഴ്ച വൈകിട്ടാണ് ക്രിസ്റ്റഫർ കാറിൽ ഭൂതപ്പാണ്ടിയിൽ എത്തിയത്. മടക്കയാത്രയിൽ നാവൽക്കാടിന് സമീപത്തുവച്ച് നിയന്ത്രണംവിട്ട കാർ റോഡരികിലെ അരശിയർ കനാലിലേയ്ക്കാണ് മറിഞ്ഞത്. കാറിനുള്ളിൽ കുടുങ്ങിയ ക്രിസ്റ്റഫറിനെ നാട്ടുകാരുടെ സഹായത്തോടെ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ക്രിസ്റ്റഫറിന്റെ ഭാര്യ ജ്ഞാനശീല വിദേശത്ത് നഴ്സാണ്. മക്കൾ മൂന്നുപേരും കട്ടിമാങ്കോട്ടുള്ള ജ്ഞാനശീലയുടെ മാതാവിനൊപ്പമാണ് താമസം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |