ദുബായ്: ഈ വർഷം നടന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിൽ ഏറ്റവും കൂടുതൽ സമയം ആളുകൾ കണ്ട ടൂർണമെന്റായി ഇത് മാറി. ആഗോളതലത്തിൽ 368 ദശലക്ഷം വ്യൂയിംഗ് മിനിട്ടിലെത്തിയാണ് റെക്കാഡ് നേട്ടം. കഴിഞ്ഞ ടൂർണമെന്റിനെക്കാൾ 19% വർധനവാണ് നക്കുറി. ഇന്ത്യയും ന്യൂസിലാൻഡും തമ്മിൽ നടന്ന ഫൈനൽ ഏറ്റവും കൂടുതൽ സമയം തത്സമയം കാണപ്പെട്ട ചാമ്പ്യൻസ് ട്രോഫി മത്സരമെന്ന റെക്കാഡും സ്വന്തമാക്കി. 65.3 ബില്ല്യൺ ലൈവ് വ്യൂയിംഗ് മിനിട്ട്സാണ് മത്സരത്തിന്റേത്. തത്സമയം മത്സരം കണ്ട സമയം പരിഗണിക്കുമ്പോൾ ഇത് ഐ.സി.സിയുടെ ചരിത്രത്തിൽ തന്നെ മൂന്നാമത്തേതാണ്. 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യയുടെ സെമിയും ഫൈനലുമാണ് മുന്നിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |