24ന് നടത്തുന്ന ബിരുദതല പൊതുപ്രാഥമിക പരീക്ഷയ്ക്കും 25ന് യു.പി.എസ്.സി നടത്തുന്ന സിവിൽ സർവീസ് പ്രാഥമിക പരീക്ഷയ്ക്കും വ്യത്യസ്ത ജില്ലകളിൽ പരീക്ഷാകേന്ദ്രം അനുവദിക്കപ്പെട്ടവരിൽ 24ന് പി.എസ്.സി. നടത്തുന്ന പരീക്ഷ എഴുതുവാൻ
കഴിയാത്തവർക്ക് ആവശ്യമായ രേഖകൾ ഹാജരാക്കിയാൽ ജൂൺ 28ന് നടക്കുന്ന രണ്ടാംഘട്ടത്തിൽ അവസരം
നൽകും. ഇളവിന് അർഹരായവർ ആവശ്യമായ രേഖകൾ സഹിതം 26 മുതൽ 30 വരെ നിലവിൽ പരീക്ഷാകേന്ദ്രം അനുവദിച്ചിരുന്ന പി.എസ്.സി. ജില്ലാ ഓഫീസുകളിലും തിരുവനന്തപുരം ജില്ലയിലെ അപേക്ഷകൾ ആസ്ഥാന ഓഫീസിലെ ഇ.എഫ് വിഭാഗത്തിലും അപേക്ഷസമർപ്പിക്കണം.നേരത്തെ അപേക്ഷിച്ചവരും പുതുതായി അപേക്ഷ നൽകണം.യു.പി.എസ്.സി,കെ.പി.എസ്.സി പരീക്ഷകൾക്ക് ഒരേ ജില്ലയിൽ പരീക്ഷാകേന്ദ്രം ലഭിച്ചവർക്ക് ഇളവ് ലഭിക്കില്ല.
പരീക്ഷാകേന്ദ്രത്തിൽ മാറ്റം
24ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ നടത്തുന്ന ബിരുദതല പൊതുപ്രാഥമിക
പരീക്ഷയ്ക്ക് (കാറ്റഗറി നമ്പർ 51/2024, 277/2024, 576/2024, 577/2024) കോട്ടയം വൈക്കം ഗവ.
എച്ച്.എസ്.എസ്. ഫോർ ബോയ്സ് സ്ക്കൂളിൽ പരീക്ഷാ കേന്ദ്രം വൈക്കം ടി.വി.പുരം ഗവ.
എച്ച്.എസ്.എസിലേക്ക് മാറ്റി. രജിസ്റ്റർ നമ്പർ 1100274 മുതൽ 1100473 വരെയുള്ള ഉദ്യോഗാർത്ഥികളാണ് ഈ കേന്ദ്രത്തിൽ പരീക്ഷയെഴുതേണ്ടത്.നിലവിൽ ഡൗൺലോഡ് ചെയ്‌തെടുത്ത അഡ്മിഷൻ ടിക്കറ്റുമായി ഹാജരായി പരീക്ഷയെഴുതാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |