ന്യൂഡൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്‌ത ഹർജികളിൽ വാദം പൂർത്തിയാക്കി സുപ്രീംകോടതി വിധി പറയാൻ മാറ്റി. തുടർച്ചയായ മൂന്നുദിവസം ഹർജിക്കാരുടെയും കേന്ദ്രസർക്കാരിന്റെയും വാദങ്ങൾ കേട്ട ശേഷമാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി, ജസ്റ്റിസ് അഗസ്റ്റിൻ ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് വിധി പറയാൻ മാറ്റിയത്. പുതിയ നിയമം വഖഫ് സ്വത്തുക്കൾ ഏറ്റെടുക്കാൻ സൗകര്യമൊരുക്കുമെന്ന ആരോപണം ഹർജിക്കാർ ഇന്നലെയും ആവർത്തിച്ചു. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ട മുസ്ലിങ്ങൾ സ്വത്ത് വഖഫായി സമർപ്പിക്കുന്നത് വിലക്കുന്ന 3 ഇ വ്യവസ്ഥ സംരക്ഷണ നടപടിയാണെന്ന് കേന്ദ്രസർക്കാരിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |