തിരുവനന്തപുരം:കാർഷിക മേഖലയിൽ കേരളം നടപ്പാക്കിക്കൊണ്ടിരിക്കുന്ന നവീന ആശയങ്ങൾ രാജ്യത്തിന് മാതൃകയാകുന്നുവെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. സുപ്രീംകോടതി ഉത്തരവു പ്രകാരം രൂപീകരിച്ച ഉന്നതാധികാര സമിതി മുമ്പാകെ രാജ്യത്താകമാനം നടപ്പാക്കാൻ കഴിയുന്ന കാർഷിക പരിഷ്കരണ ആശയങ്ങൾ മന്ത്രി അവതരിപ്പിച്ചു. സമിതിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് മന്ത്രിയും സംഘവും ചണ്ഡിഗഡിലെത്തിയത്.
രാജ്യത്തെ കാർഷിക പ്രതിസന്ധി പരിഹരിക്കാനും കർഷക സൗഹൃദമായ കാർഷിക നയങ്ങൾ രൂപീകരിക്കാനുമാണ് സമിതി രൂപീകരിച്ചത്. കേരളം കാർഷിക മേഖലയിൽ നടത്തുന്ന നൂതനമായ ആശയങ്ങൾ അവതരിപ്പിച്ചു. കർഷകരെ പിന്തുണയ്ക്കാൻ കേരളം സ്വീകരിച്ച ഇടപെടലുകൾ അവതരിപ്പിക്കുന്നതിനാണ് മന്ത്രിയെ പ്രത്യേകമായി ക്ഷണിച്ചത്.കേരളം നടപ്പാക്കുന്ന നവീന ആശയങ്ങളെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പഠിക്കാൻ ഉന്നതാധികാര സമിതി കേരളത്തിൽ എത്തുമെന്നും മാതൃക പകർത്താൻ നടപടികൾ സ്വീകരിക്കുമെന്നും സമിതി ചെയർമാൻ അറിയിച്ചു. കൃഷി ഡയറക്ടർ ഡോ. ശ്രീറാം വെങ്കിട്ടരാമൻ, പ്രൈസസ് ബോർഡ് ചെയർമാൻ ഡോ. രാജശേഖരൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |