തിരുവനന്തപുരം: ദളിത് യുവതി ബിന്ദുവിനെ മാലമോഷണക്കുറ്റം ആരോപിച്ച് 21മണിക്കൂർ കസ്റ്റഡിയിൽ വച്ചതിൽ പൊലീസിന് മേൽ പുറമേ നിന്നുള്ള സമ്മർദ്ദമുണ്ടായോയെന്നും ഡിവൈ.എസ്.പി അന്വേഷിക്കും. എൻ.സി.സി നഗറിലെ വീട്ടിൽ ജോലിക്കാരിയായിരുന്ന ബിന്ദു അവിടെ നിന്ന് 18ഗ്രാമിന്റെ മാല മോഷ്ടിച്ചെന്നായിരുന്നു പരാതി. പരാതി കിട്ടിയതിനു പിന്നാലെ അതിവേഗത്തിൽ നടപടികളെടുത്ത പൊലീസ് ബിന്ദുവിനെ ബസ് സ്റ്റോപ്പിൽ നിന്ന് വിളിച്ചുവരുത്തി കസ്റ്റഡിയിലാക്കി. വീട്ടുകാരെ കസ്റ്റഡി വിവരം അറിയിക്കാതിരുന്നതും രാത്രിയിൽ വീട്ടിൽ പരിശോധന നടത്തിയതും മറ്റാരുടെങ്കിലും സ്വാധീനമാണോയെന്നാണ് അന്വേഷിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |