തിരുവനന്തപുരം: കൈകാര്യം ചെയ്ത കണ്ടെയ്‌നറുകളിൽ തുടർച്ചയായ മൂന്നാം മാസവും വിഴിഞ്ഞം രാജ്യത്തെ തെക്കു-കിഴക്കൻ മേഖലകളിലെ 15 തുറമുഖങ്ങളിൽ ഒന്നാമത്. ഫെബ്രുവരിയിൽ 40 കപ്പലുകളിൽ നിന്നായി 78,833 കണ്ടെയ്നർ ചരക്കാണ് വിഴിഞ്ഞം കൈകാര്യം ചെയ്തത്. മാർച്ചിൽ ഇത് 1.08ലക്ഷമായും ഏപ്രിലിൽ 1.04 ലക്ഷമായും ഉയർന്നു.
വിഴിഞ്ഞത്തു നിന്ന് ഇതുവരെ കൊണ്ടുപോയതിലേറെയും മരുന്നുകളാണ്. ലോകത്തെവിടെയും ഇന്ത്യൻകമ്പനികളുടെ വിലകുറഞ്ഞമരുന്നുകൾക്ക് പ്രിയമാണ്. മഹാരാഷ്ട്രയിലെ മാമ്പഴം, കാശ്മീർ ആപ്പിൾ, മഹാരാഷ്ട്ര- ഗുജറാത്ത് കമ്പനികളുടെ എൻജിനിയറിംഗ് സാമഗ്രികൾ, തമിഴ്നാട്ടിലെ പച്ചക്കറി എന്നിവയാണ് കണ്ടെയ്നറുകളിൽ കടൽകടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |