ന്യൂയോർക്ക്: യു.എസിൽ കാലിഫോർണിയയിലെ സാൻ ഡിയാഗോയിൽ ചെറുവിമാനം ജനവാസ മേഖലയിൽ തകർന്നുവീണു. പ്രാദേശിക സമയം ഇന്നലെ രാവിലെ മർഫി കാന്യൻ മേഖലയിലായിരുന്നു സംഭവം. വിമാന യാത്രികർ കൊല്ലപ്പെട്ടെന്നാണ് വിവരം. ഇവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പ്രദേശവാസികൾക്ക് ഗുരുതര പരിക്കില്ല. അപകടത്തെ തുടർന്നുണ്ടായ തീപിടിത്തത്തിൽ നിരവധി വീടുകൾക്കും വാഹനങ്ങൾക്കും നാശനഷ്ടമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |