പാരീസ്: 78-ാമത് കാൻ ഫിലിം ഫെസ്റ്റിവൽ വേദിയിൽ ഗാസ യുദ്ധത്തിനെതിരെ നിലപാട് പ്രകടമാക്കി വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാൻജ്. ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട 4,986 പാലസ്തീനിയൻ കുട്ടികളുടെ പേര് പ്രിന്റ് ചെയ്ത ടി-ഷർട്ട് ധരിച്ചാണ് അസാൻജ് ഫോട്ടോ സെഷന് എത്തിയത്.
ഇസ്രയേലിനെ തടയണമെന്ന സന്ദേശം ടി-ഷർട്ടിന്റെ പിന്നിൽ കുറിച്ചിരുന്നു. 'കൊലപാതകങ്ങൾ നിറുത്തു" എന്നെഴുതിയ കാർഡ് ഗൗണിനൊപ്പം ധരിച്ച് റെഡ് കാർപെറ്റിലെത്തിയ അസാൻജിന്റെ ഭാര്യ സ്‌റ്റെല്ലയും ശ്രദ്ധിക്കപ്പെട്ടിരുന്നു. അമേരിക്കയുടെ പ്രതിരോധ രഹസ്യങ്ങൾ ചോർത്തി തന്റെ വെബ്സൈറ്റായ വിക്കിലീക്‌സിലൂടെ പരസ്യപ്പെടുത്തിയ കുറ്റത്തിന് അഞ്ച് വർഷം ലണ്ടനിലെ ജയിലിലായിരുന്ന അസാൻജ് കഴിഞ്ഞ വർഷമാണ് മോചിതനായത്.
ഇതിന് ശേഷം ആദ്യമായാണ് അദ്ദേഹം പൊതുവേദിയിൽ പ്രത്യേക്ഷപ്പെട്ടത്. അസാൻജിന്റെ ജീവിതത്തെ ആസ്പദമാക്കി അമേരിക്കൻ സംവിധായകൻ യൂജീൻ ജരേക്കി ഒരുക്കിയ 'ദ സിക്സ് ബില്യൺ ഡോളർ മാൻ" എന്ന ഡോക്യുമെന്ററി കാനിൽ പ്രദർശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |