തിരുവനന്തപുരം : വർക്കല അയിരൂരിൽ എട്ടാംക്ലാസ് വിദ്യാർത്ഥിനിയെ പിതാവ് പീഡിപ്പിച്ചതായി പരാതി. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ 36കാരനായ പിതാവിനെതിരെ പോക്സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. 21ാം തീയതിയാണ് പരാതിക്ക് ആസ്പദമായ സംഭവം. സ്ഥലം കാണാനെന്ന വ്യാജേന പൊൻമുടിയിൽ എത്തിച്ച ശേഷം കാടുമൂടിയ സ്ഥലത്ത് വച്ച് പിതാവ് പീഡിപ്പിച്ചു എന്നാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്.
ഇത് രണ്ടാം തവണയാണ് സമാന സംഭവം റിപ്പോർട്ട് ചെയ്യുന്നത്. 2019ലും പിതാവിനെതിരെ സമാന സ്വഭാവമുള്ള കേസ് അയിരൂർ പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു. തെളിവുകളുടെ അഭാവത്തിൽ ശിക്ഷ ലഭിച്ചില്ല. തുടർന്ന് മാതാപിതാക്കൾ തമ്മിൽ പ്രശ്നങ്ങളില്ലാതെ കഴിയവെയാണ് പിതാവ് പീഡിപ്പിച്ച വിവരം മകൾ അമ്മയോട് പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |