മൊഹാലി : ഈ സീസൺ ഐ.പി.എല്ലിൽ പഞ്ചാബ് കിംഗ്സ് ടീം പ്ളേ ഓഫ് ഉറപ്പിച്ചിരിക്കേ ടീമുടമകൾ തമ്മിൽ കലഹം ടീമിന്റെ ഉടമകളിലൊരാളും ബോളിവുഡ് നടിയുമായ പ്രീതി സിന്റ തന്റെ സഹ ഡയറക്ടർമാരായ മോഹിത് ബർമൻ, നെസ് വാഡിയ എന്നിവർക്കെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്. പഞ്ചാബ് കിംഗ്സിന്റെ ഉടമസ്ഥരായ കെ.പി.എച്ച് ക്രിക്കറ്റ് എന്ന കമ്പനിയുടെ ഡയറക്ടർമാരാണ് മൂവരും.
ഏപ്രിൽ 21-ന് നടന്ന കമ്പനിയുടെ പ്രത്യേക യോഗം സംബന്ധിച്ചുള്ള തർക്കമാണ് കോടതിയിലെത്തിയിരിക്കുന്നത്. കമ്പനി നിയമങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയാണ് യോഗം ചേർന്നതെന്നാണ് പ്രീതിയുടെ പരാതി. താൻ എതിർത്തിട്ടും നെസ് വാഡിയയും മോഹിത് ബർമനും ചേർന്ന് യോഗം നടത്തി മുനീഷ് ഖന്നയെ ഡയറക്ടറായി നിയമിച്ചെന്ന് പ്രീതി പരാതിയിൽ പറയുന്നു. പ്രീതിയുടെ മുൻ കാമുകനാണ് നെസ് വാഡിയ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |