തിരുവനന്തപുരം: നുണകൾ കൊണ്ട് ഊതി വീർപ്പിച്ച ഒന്നിനെ പ്രോഗ്രസ് കാർഡ് എന്ന് വിളിക്കാൻ ആവില്ലെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. അഴിമതിയേയും കെടുകാര്യസ്ഥതയേയും പച്ച നുണകൾ കൊണ്ട് വെള്ളപൂശുന്ന ഒന്നാണ് പ്രോഗ്രസ് റപ്പോർട്ട് എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്നത്. ഭരണം സമസ്ത മേഖലകളിലും സ്തംഭിച്ചിരിക്കുന്നു. കേരളം ഏറ്റവും വലിയ കടക്കണിയിലാണ്. ക്ഷേമ പെൻഷനുകൾ കൊടുക്കാൻ സർക്കാരിന് കഴിയുന്നില്ല. കേരളത്തിലെ പേരുകേട്ട ആരോഗ്യ വ്യവസ്ഥിതി പാടേ തകർന്നെന്നും പ്രസ്താവനയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |