കാൻബെറ: പാർലമെന്റിലെ അവസാന ദിനം കാലിൽ ധരിച്ചിരുന്ന ഷൂവിൽ ബിയർ ഒഴിച്ചു കുടിച്ച് ഓസ്ട്രേലിയൻ എം.പി.! കേൾക്കുമ്പോൾ വിചിത്രമെന്ന് തോന്നാം. എന്നാൽ, ഓസ്‌ട്രേലിയൻ സംസ്‌കാരത്തിന്റെ ഭാഗമായ 'ഷൂയി" എന്ന ആചാരമാണിത്. വെസ്റ്റേൺ ഓസ്ട്രേലിയ സംസ്ഥാനത്തെ എം.പിയായ കൈൽ മക്ഗിൻ ആണ് സംസ്ഥാന പാർലമെന്റിലെ തന്റെ അവസാന ദിനം വ്യത്യസ്തമാക്കിയത്. ബുധനാഴ്ചയായിരുന്നു കൈലിന്റെ സേവന കാലാവധി അവസാനിച്ചത്. ഓസ്ട്രേലിയയിലെ ആഘോഷ പരിപാടികളിലൊക്കെ ആളുകൾ ഇത്തരത്തിൽ വിടവാങ്ങൽ തുടരുന്നുണ്ട്. എന്നാൽ ആദ്യമായാണ് ഒരു പാർലമെന്റ് അംഗം ഷൂയി പരീക്ഷിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |