കഴക്കൂട്ടം: വെട്ടുതുറയിലെ സന്യാസിനി മഠത്തിൽ നിന്നും മൊബൈൽ ഫോണുകളും പണവും വാച്ചും മോഷ്ടിച്ച പ്രതി അറസ്റ്റിൽ. നാഗർകോവിൽ സുനാമി കോളനി സ്വദേശി ഡാനിയലാണ് (32) പിടിയിലായത്.
കോൺവെന്റുകളും ക്രിസ്‌ത്യൻ ആരാധനാലങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതി ജനുവരി 16ന് വെട്ടുതുറയിലെ സെന്റ് ആന്റണീസ് കോൺവെന്റിൽ നിന്ന് രണ്ടു മൊബൈൽ ഫോണുകൾ,വില കൂടിയ വാച്ച്, 10,000 രൂപ എന്നിവയാണ് മോഷ്ടിച്ചത്.
സിസ്റ്റർമാർ പുലർച്ചെ പ്രാർത്ഥനക്കായി പള്ളിയിലേക്കു പോകുമ്പോഴാണ് ഇയാൾ പിൻവാതിൽ തുറന്നുകയറി മോഷണം നടത്തിയത്. സി.സി ടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കഠിനംകുളം എസ്.എച്ച്.ഒ വി.സജുവിന്റെ നേതൃത്വത്തിലുള്ള സംഘം എറണാകുളത്തു നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ പേരിൽ സമാനമായ 10ഓളം മോഷണക്കേസുകൾ എറണാകുളം,തിരുവനന്തപുരം,നാഗർകോവിൽ ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |