SignIn
Kerala Kaumudi Online
Sunday, 06 July 2025 8.10 PM IST

അൻവറുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം; ഒറ്റപ്പെടുത്തണമെന്ന ചിന്ത ആർക്കുമില്ലെന്ന് കെ സി വേണുഗോപാൽ

Increase Font Size Decrease Font Size Print Page
k-c-venugopal

മലപ്പുറം: പി വി അൻവർ വിഷയം സംസ്ഥാനത്തെ നേതാക്കളുമായി സംസാരിക്കുമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. അൻവറിനെ മോശമാക്കണമെന്ന ചിന്ത ആർക്കുമില്ലെന്നും ആലോചിച്ച് മാത്രം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

'അൻവർ പറഞ്ഞത് ഞാൻ വിശദമായി കേട്ടില്ല. ഒരു മീറ്റിംഗിൽ ഇരിക്കുകയായിരുന്നു. എന്താണ് വിശദമായി നടന്നതെന്ന് എനിക്കറിയില്ല. പ്രതിപക്ഷ നേതാവായിട്ടൊന്നും ചർച്ച നടത്താനായിട്ടില്ല. പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടേണ്ടതാണ്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വന്നത് എന്തുകൊണ്ടാണ്?

കേരളത്തിലെ സർക്കാരിന്റെ കെടുകാര്യസ്ഥതയ്‌ക്കെതിരെ പി വി അൻവർ രാജിവച്ചതാണ് ഉപതിരിഞ്ഞെടുപ്പ് വരാൻ കാരണം. ഇവിടത്തെ നേതാക്കളുമായി ചർച്ച ചെയ്തിട്ടുമാത്രമേ അൻവർ വിഷയത്തെക്കുറിച്ച് പറയാനാകൂ. അദ്ദേഹം രാജിവച്ചിട്ടാണ് അവിടെ തിരഞ്ഞെടുപ്പുണ്ടായത്. അത് മാനിക്കണമെന്നുതന്നെയാണ് യുഡിഎഫിന്റെയും കോൺഗ്രസിന്റെയും പൊതുവായ നിലപാട്. അദ്ദേഹത്തെ ഒറ്റപ്പെടുത്തണമെന്ന ചിന്തയൊന്നും യുഡിഎഫിൽ ആർക്കുമില്ല.'- കെ സി വേണുഗോപാൽ പറഞ്ഞു.

യു ഡി എഫ് പറഞ്ഞ വാക്ക് പാലിച്ചില്ലെന്ന് ആരോപിച്ച് നേരത്തെ അൻവർ രംഗത്തെത്തിയിരുന്നു. മുന്നണിയിൽ എടുക്കണമെന്ന ആവശ്യത്തിൽ ഇതുവരെ മറുപടി നൽകിയിട്ടില്ല. കുഞ്ഞാലിക്കുട്ടി മാത്രമാണ് പിന്തുണച്ചത്. ഇനി യു ഡി എഫിന്റെ കാല് പിടിക്കാനില്ലെന്നും അൻവർ പറഞ്ഞിരുന്നു. കൂടാതെ ഇനി കെ സി വേണുഗോപാലിൽ മാത്രമാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

TAGS: KC VENUGOPAL, UDF, PVANVAR, LDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.