വയനാട്: കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് വിദ്യാർത്ഥികൾ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു. പൊഴുതന ടൗണിൽ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. റിഹാൻ, റിസ്വാൻ, സാബിർ എന്നീ വിദ്യാർത്ഥികളാണ് ആനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടത്. ഇവർ മൂന്നുപേരും പ്ലസ് ടു വിദ്യാർത്ഥികളാണ്.
ആക്രമിക്കാനെത്തിയ ആനയെ കണ്ടതോടെ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. പൊഴുതന സ്‌കൂൾ മുതൽ വീട് വരെ ആന ഇവരെ ഓടിച്ചു. ഓടുന്ന വഴിയിൽ കണ്ട ഇരുചക്ര വാഹനങ്ങളെല്ലാം ആന നശിപ്പിച്ചു. ആനയുടെ ആക്രമണത്തിൽ നിന്ന് കുട്ടികൾ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഒന്നിലധികം ആനകൾ പൊഴുതനയിൽ ഇറങ്ങിയിട്ടുണ്ട്. ഇവർ ഒരു വീടിന്റെ സമീപത്ത് കൂടി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |