കൊച്ചി: പുറങ്കടലിൽ കപ്പൽ മുങ്ങിയതുമൂലം തീരമേഖലയിലുണ്ടായ ദുരിതമകറ്റാൻ കേന്ദ്രസർക്കാർ മത്സ്യത്തൊഴിലാളികൾക്കായി നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) ജനറൽ സെക്രട്ടറി പി.പി ചിത്തരഞ്ജൻ എം.എൽ.എ ആവശ്യപ്പെട്ടു. നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കുക, മത്സ്യസമ്പത്തിനെതിരായ വ്യാജപ്രചാരണം അവസാനിപ്പിക്കുക എന്നീ വിഷയങ്ങൾ ഉയർത്തി കൊച്ചി സി.എം.എഫ്.ആർ.ഐ ആസ്ഥാനത്തിന് മുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നും അദ്ദേഹം. ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി..ഐ ഹാരിസ് അദ്ധ്യക്ഷതവഹിച്ചു. ടി. മനോഹരൻ, യേശുദാസ് പറപ്പിള്ളി,സി. ശ്യാംജി, ടി.കെ. ഭാസുര ദേവി,കെ.എ. റഹിം, കെ. ജെ.ആന്റണി, പി.ബി. ദാളോ, ഇ.വി. സുധീഷ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |