കുട്ടനാട് : രൂക്ഷമായ വെള്ളപ്പൊക്കത്തിലും തുടർച്ചയായുള്ള മഴയിലും കുട്ടനാട്ടിൽ രണ്ടാംകൃഷി ഇറക്കിയ മറ്റൊരു പാടശേഖരവും കൂടി മടവീഴ്ചക്കിരയായി. മുട്ടാർ കൃഷിഭവൻ പരിധിയിൽപെട്ട 13 ഏക്കർ വരുന്ന മിത്രക്കരി കരുവേലിത്തറ കടവ് പാടശേഖരത്താണ് മടവീണത്.
16 ദിവസം പിന്നിട്ട കൃഷി പൂർണ്ണമായും നശിച്ചു. വെള്ളത്തിന്റെ പെട്ടന്നുള്ള കുത്തിഒഴുക്കിൽ പാടശേഖരത്തിന്റെ ഒരു ഭാഗത്തെ ദുർബലമായ കൽക്കെട്ട് തകരുകയും മീറ്റർ കണക്കിന് ദൂരത്തിൽ മടവീഴുകയും ആയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |