കൊച്ചി: എം.എൽ.എമാരും എം.പിമാരും പ്രതികളായ പഴയ കേസുകൾ വേഗത്തിലാക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി. എം.എൽ.എമാരും എം.പിമാരും പ്രതികളായ കേസുകളുടെ വിചാരണയുടെ മേൽനോട്ടത്തിന് ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ നിർദ്ദേശം.
ജനപ്രതിനിധികളും മുൻ ജനപ്രതിനിധികളും പ്രതികളായ പത്തുവർഷം പഴക്കമുള്ള 53 കേസുകളും അഞ്ചുവർഷം പഴക്കമുള്ള 127 കേസുകളും ബാക്കി നിൽക്കുന്നുണ്ടെന്ന് കഴിഞ്ഞ ജനുവരിയിൽ സർക്കാർ അറിയിച്ചിരുന്നു. ഈ കേസുകൾ എളുപ്പം തീർപ്പാക്കാൻ ജനുവരിക്കുശേഷം സ്വീകരിച്ച നടപടികൾ അറിയിക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. ഹർജി പിന്നീട് പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |