കൊച്ചി: കേരള മിശ്ര വിവാഹ വേദിയും കേരള യുക്തിവാദിസംഘവും സംഘടിപ്പിച്ച മിശ്രഭോജനത്തിന്റെ 108-ാമത് വാർഷികവും വി.കെ. പവിത്രൻ സ്‌മാരക പ്ലസ് ടു വിജയികൾക്കുള്ള മതമില്ലാത്ത ജീവൻ അവർഡു വിതരണവും സംസ്‌കൃത സർവകലശാല മുൻ വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്‌തു.
സംസ്ഥാന പ്രസിഡന്റ് അഡ്വ. രാജഗോപാൽ വാകത്താനം അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം മിനോൻ മുഖ്യപ്രഭാഷണം നടത്തി. ടി.കെ. ശക്തിധരൻ എഴുപുന്ന ഗോപിനാഥ് അനുസ്മരണം നടത്തി. പി.ഇ.സുധാകരൻ, ശൂരനാട് ഗോപൻ, പ്രകാശൻ എഴുപുന്ന, സി. രാമചന്ദ്രൻ, മായൻ വൈദ്യർ, കെ.പി. തങ്കപ്പൻ, സന്തോഷ് മാനവം, ടി.എസ്. സുരേന്ദ്രൻ, എ.ഒ. ശരി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |