കാഞ്ഞങ്ങാട്: കല്ലൂരാവി മുണ്ടത്തോട് യംഗംമെൻസ് ക്ലബ്ബ് പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി ക്ലബ്ബ് പ്രവർത്തന പരിധിയിലെ ഒന്നാം ക്ലാസ് മുതൽ എസ്.എസ്.എൽ.സി വരെ പഠനം നടത്തുന്നു 48 കുട്ടികൾക്ക് സൗജന്യമായി പഠനോപകരണങ്ങൾ നൽകി. അതോടൊപ്പം കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്ടു യു.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ അമൽ കൃഷ്ണൻ, കെ.വി സ്മിതിൽ, പി.കെ തൻമയ എന്നിവരെ ആദരിച്ചു. കാഞ്ഞങ്ങാട് നഗരസഭ കൗൺസിലറും സി.പി.എം ലോക്കൽ കമ്മിറ്റിഅംഗവുമായ ഫൗസിയ ഷെരീഫ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ടി. ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. സി.പി.എം ലോക്കൽ കമ്മിറ്റി അംഗം കെ.വി രാമചന്ദ്രൻ, സജേഷ് മുണ്ടത്തോട്, വി. ശ്യാമിലി, ഉണ്ണി മുണ്ടത്തോട്, സി. ചന്ദ്രാവതി എന്നിവർ സംസാരിച്ചു. സെക്രട്ടറി ലിജേഷ് മുണ്ടത്തോട് സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |