തിരുവനന്തപുരം: രണ്ട് 'മലയാളി' വിമാനങ്ങൾ ഒരേസമയം ആകാശത്ത്. തുർക്കിയുടെ വ്യോമപാതകളിലൂടെ ഇവ പരസ്പരം മറികടന്ന് ലക്ഷ്യസ്ഥാനത്തേക്ക്. ഇന്നലെ തുർക്കിയുടെ പ്രാദേശിക സമയം രാവിലെ 11.30നായിരുന്നു ഈ അപൂർവ നിമിഷം. പ്രമുഖ മലയാളി വ്യവസായികളായ രവി പിള്ളയുടെ 'ഗൾഫ്‌സ്ട്രീം ജി 600 ടി7-രവി' വിമാനവും പി.എൻ.സി മേനോന്റെ 'ഗൾഫ്‌സ്ട്രീം ജി 500 എം- എനോൻ' വിമാനവുമാണ് കൗതുകചരിത്രം കുറിച്ചത്.
സമുദ്രനിരപ്പിൽ നിന്നും നാല്പതിനായിരത്തിലേറെ അടി ഉയരത്തിലായിരുന്നു എതിർദിശയിൽ പറന്ന വിമാനങ്ങൾ തുർക്കിയിലെ വ്യോമപാതകളിൽ മറികടന്നുപോയത്. ടി-7 രവി വിമാനം രാവിലെ 7.44ന് ഡൽഹിയിലേക്ക് പറന്നുയർന്നത് ജർമനിയിലെ മ്യൂണിക്കിൽ നിന്ന്. എം- എനോൻ വിമാനം ഇംഗ്ലണ്ടിലെ ഫാൺബറയിലേക്ക് രാവിലെ 9.19ന് ദുബായിൽ നിന്നും. 48,325 അടി ഉയരത്തിൽ മണിക്കൂറിൽ 900 കിലോമീറ്ററിലേറെ വേഗതയിലായിരുന്നു ടി7-രവി വിമാനം. എം- എനോൻ വിമാനം 43,000 അടി ഉയരത്തിൽ മണിക്കൂറിൽ 866 കിലോമീറ്റർ വേഗതയിലും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |