വൈക്കം: എസ്.എൻ.ഡി.പി യോഗം 110ാം നമ്പർ നടുവിലെ ശാഖയുടെ നേതൃത്വത്തിൽ മെറിറ്റ് അവാർഡ് വിതരണവും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും, പഠനോപകരണ വിതരണവും എസ്.എൻ.ഡി.പി പ്രാർത്ഥനാലയത്തിൽ നടത്തി. യൂണിയൻ സെക്രട്ടറി എം.പി.സെൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.വി. പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. വനിതാ യൂണിയൻ സെക്രട്ടറി സിനി പുരുഷോത്തമൻ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ രാജേഷ് മോഹൻ, ശാഖാ വനിതാ സംഘം സെക്രട്ടറി വി.യു. ഉഷ എന്നിവർ പ്രസംഗിച്ചു. ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുളള മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |