കണ്ണൂർ : വിദ്യാഭ്യാസ പരമായി പിന്നോക്കം നിൽക്കുന്ന മലബാർ മേഖലയിൽ പ്രൈവറ്റ് രജിസ്‌ട്രേഷൻ ക്ഷണിച്ച കണ്ണൂർ സർവകലാശാല സിൻഡിക്കറ്റ് തീരുമാനത്തെ പാരലൽ കോളേജ് അസോസിയേഷൻ ജില്ലാസമ്മേളനം സ്വാഗതം ചെയ്തു.
സ്റ്റുഡന്റ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റി തീരുമാനപ്രകാരം വിദ്യാർത്ഥികൾക്ക് ജൂൺ 15 വരെ പഴയ പാസിൽ യാത്ര ചെയ്യാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകണം എന്നും യോഗം നിർദ്ദേശിച്ചു.ജില്ലാ രക്ഷാധികാരി സി അനിൽകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് കെ.എൻ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു, സെക്രട്ടറി ടി.കെ.രാജീവൻ റിപ്പോർട്ട് അവതരിപ്പിച്ചു. എൻ.വി.പ്രസാദ്, പി.ലക്ഷ്മണൻ, യു.നാരായണൻ, നവാസ് മുണ്ടേരി, രമേശ്, കെ.വി.മധുസൂദനൻ , ഷാഹിദ ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |