കോട്ടയം: വെളിയന്നൂർ സർക്കാർ ആയുർവേദ ആശുപത്രിയിലെ പുതിയ ഒ.പി ബ്ലോക്കിന്റെ നിർമ്മാണ പ്രർത്തനങ്ങൾ പുരോഗതിയിൽ. വെളിയന്നൂർ ജംഗ്ഷനിൽ സർക്കാർ ഉടമസ്ഥതയിലുള്ള 50 സെന്റ് സ്ഥലത്താണ് നിർമ്മാണം. 1200 ചതുരശ്ര അടിയിൽ നിർമ്മിക്കുന്ന കെട്ടിടത്തിൽ താഴത്തെ നിലയിൽ ഒ.പി ബ്ലോക്കും, ലാബും രോഗികൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിനായി അടുക്കളയും സജ്ജമാക്കും. മുകൾനിലയിൽ ഓഫീസും നഴ്‌സുമാർക്കുള്ള വിശ്രമമുറിയും. ആയുഷ് മിഷൻ അനുവദിച്ച ഒരു കോടി പത്തുലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണം. ആഗസ്റ്റിൽ ജോലികൾ പൂർത്തിയാക്കി കെട്ടിടം ഉദ്ഘാടനം ചെയ്യുകയാണ് ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |