തിരുവനന്തപുരം: ഒരു കിലോയിലേറെ കഞ്ചാവ് കൈവശം വച്ച കേസിൽ നെയ്യാറ്റിൻകര വെള്ളറട ഇരിത്തനംപള്ളി ഇഞ്ചിപുല്ലുവിള സ്വദേശി പ്രമോദിനെ കോടതി മൂന്ന് വർഷം കഠിന തടവിനും 2,00000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ പ്രതി ആറ് മാസം അധിക തടവ് അനുഭവിക്കണം. അഞ്ചാം അഡിഷണൽ സെഷൻസ് ജഡ്ജി സിജു ഷേഖാണ് പ്രതിയെ ശിക്ഷിച്ചത്.
വെള്ളറട ചെമ്പൂർ റോഡിൽ പൊന്നമ്പി ജംഗ്ഷനിൽ വച്ചാണ് എക്‌സൈസ് സംഘം ബൈക്കിലെത്തിയ പ്രതിയിൽ നിന്ന് ഒരു കിലോയിലേറെ കഞ്ചാവ് പിടികൂടിയത്. പ്രോസിക്യൂഷനുവേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ബി.എസ്. രാജേഷ് ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |