തിരുവനന്തപുരം: കേരള സർവകലാശാലയിലെ കേരളാ സ്റ്റഡീസ് വിഭാഗം സീനിയർ പ്രൊഫസറും വകുപ്പ് മേധാവിയുമായ ഡോ. സി.ആർ. പ്രസാദിനെ മലയാളം സർവകലാശാല താത്കാലിക വൈസ്ചാൻസലറായി ഗവർണർ നിയമിച്ചു. ഡോ. എൽ. സുഷമ മേയ് 31ന് സർവീസിൽ നിന്നും വിരമിച്ചതിനെ തുടർന്നാണ് നിയമനം. ഡോ.പ്രസാദ് നേരത്തേ കേരള സർവകലാശാലാ രജിസ്ട്രാറുടെ ചുമതലയും വഹിച്ചിട്ടുണ്ട്. വി.സി നിയമനത്തിന് സർക്കാർ നൽകിയ പാനലിലെ രണ്ടാം പേരുകാരനായിരുന്നു അദ്ദേഹം. സംസ്കൃത സർവകലാശാലയിലെ ഡോ. ലിസി മാത്യുവായിരുന്നു ഒന്നാമത്. എംജി സർവകലാശാലയിലെ ഡോ. പി.എസ്. രാധാകൃഷ്ണനാണ് മൂന്നാം പേരുകാരൻ. മലയാളം സർവ്വകലാശാല നിയമപ്രകാരം താൽക്കാലിക വിസിയുടെ ഒഴിവിൽ നിയമനം നടത്തുന്നതിന് ഗവർണർക്ക് സർക്കാരിന്റെ ശുപാർശയോ പാനലോ ആവശ്യമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |