2025 മേയ് 24 ന് നടന്ന ബിരുദതല പൊതുപ്രാഥമിക പരീക്ഷ മതിയായ കാരണങ്ങളാൽ എഴുതാൻ കഴിയാത്തവർക്ക് 28 ന് നടക്കുന്ന രണ്ടാംഘട്ട പരീക്ഷയിൽ എഴുതാൻ 9 വരെ അപേക്ഷിക്കാം
അഭിമുഖം
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ മാത്തമാറ്റിക്സ് (എസ്.സി.സി.സി ) (കാറ്റഗറി നമ്പർ 758/2024) തസ്തികയിലേക്ക് 11 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ സംഹിത, സംസ്‌കൃത ആൻഡ് സിദ്ധാന്ത (കാറ്റഗറി നമ്പർ 29/2023) തസ്തികയിലേക്ക് 11, 13 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യു.പി.സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 707/2023) തസ്തികയിലേക്കുള്ള രണ്ടാംഘട്ട അഭിമുഖം 11 മുതൽ 20 വരെ പി.എസ്.സി പാലക്കാട് ജില്ലാ ഓഫീസിൽ നടത്തും.
വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ തയ്യൽ ടീച്ചർ (ഹൈസ്‌കൂൾ) (കാറ്റഗറി നമ്പർ 440/2023) തസ്തികയിലേക്ക് 11, 12 തീയതികളിൽ പി.എസ്.സി വയനാട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) മലയാളം (കാറ്റഗറി നമ്പർ 474/2023) തസ്തികയിലേക്ക് 18, 19, 20, 25, 26 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |