തൃപ്പൂണിത്തുറ: റെയിൽവേസ്റ്റേഷൻ എൻ.എസ്.ജി 4 ക്ലാസിഫിക്കേഷൻ നേടി വികസന പുരോഗതിയിലേക്ക് കുതിക്കുമ്പോൾ സാധാരണക്കാർക്കും ദിവസവേതന തൊഴിലുകാർക്കും ഓട്ടോ ടാക്സി തൊഴിലുകാർക്കും ഇരുട്ടടിയായി വർദ്ധിപ്പിച്ച പാർക്കിംഗ് ഫീസ്. ഐ.എൻ.ടി.യു.സി തൃപ്പൂണിത്തുറ റീജിയണൽ കമ്മിറ്റി ഇതിനെതിരെ തൃപ്പൂണിത്തുറ റയിൽവേസ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. ഐ.എൻ.ടി.യു.സി ജില്ലാസെക്രട്ടറി രഞ്ജിത് കുമാർ ഉദ്ഘാടനം ചെയ്തു. റീജിയണൽ പ്രസിഡന്റ് പി.സി. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ടി.വി ഷാജി, ടി.വി.ഗോപിദാസ്, എം.പി ഷൈമോൻ, എം.എ.ഷുക്കൂർ,റസിയ സലാം, പ്രേമഭാർഗവൻ, പി.എ. തങ്കച്ചൻ, ജീസൺ പൗലോസ്, ശ്രീജിത്ത് പാറക്കാട്ടിൽ, സാജു പൊങ്ങലായി, സുരേന്ദ്രൻ, ദേവൂസ് ആന്റണി, വിഷ്ണു പി.എം, മനോജ്, ഷാജഹാൻ, സുനിത, ഷൈജ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |