ആലപ്പുഴ: ഒഴിഞ്ഞു കിടക്കുന്ന സംസ്ഥാനത്തെ വിവിധയിടങ്ങളിലെ സ്വന്തം സ്ഥലങ്ങൾ ടൂറിസത്തിനും വാണിജ്യപരമായ ആവശ്യങ്ങൾക്കടക്കം വിനിയോഗിച്ച് ജലേതര വരുമാനം വർദ്ധിപ്പിക്കാനുള്ള അരഡസനിലധികം പദ്ധതികളുമായി വാട്ടർ അതോറിട്ടി. നഷ്ടത്തിൽ നിന്ന് സ്ഥാപനത്തെ കരയറ്രുകയാണ് ലക്ഷ്യം. 20% അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. വൻ മുതൽമുടക്കോ, സാമ്പത്തിക ബാദ്ധ്യതയോ വരുത്താത്ത പദ്ധതികളാണിവ. അതോറിട്ടിയുടെ ശുപാർശ സർക്കാർ അംഗീകരിച്ചു. അനുയോജ്യമായ സ്ഥലങ്ങൾ ജില്ലാതലങ്ങളിൽ തിട്ടപ്പെടുത്തി തുടങ്ങി.
ടൂറിസം, ഗസ്റ്ര് ഹൗസ് വികസനമുൾപ്പെടെയുള്ള പദ്ധതികൾക്കും ശുപാർശയുണ്ടായിരുന്നു. എന്നാൽ, പഴയ കെട്ടിടങ്ങൾ ഗസ്റ്റ് ഹൗസുകളാക്കുന്നതിന്റെ സാമ്പത്തിക ചെലവ് പരിഗണിച്ച് പൊതു-സ്വകാര്യ പങ്കാളിത്തമടക്കം പരിശോധിക്കുന്നു. ഇതേക്കുറിച്ച് പഠിക്കാൻ കൺസൾട്ടൻസിയെ നിയോഗിക്കും. ഇതിനായി ടെൻഡർ ക്ഷണിച്ചു.
ഇടുക്കിയിലെ മുട്ടം, ചെറുതോണി പ്ലാന്റുകൾ, പൈനാവ് ഓവർ ഹെഡ് ടാങ്ക് പ്രദേശം എന്നിവിടങ്ങളിൽ ഗസ്റ്റ് ഹൗസ് നിർമ്മാണത്തിന് 72 ലക്ഷം രൂപയാണ് എസ്റ്റിമേറ്റ് കണക്കാക്കുന്നത്.
മൊബൈൽ ടവർ,
സിനിമാ ഷൂട്ടിംഗ്
മൊബൈൽ ടവർ, എ.ടി.എം, വെഡ്ഡിംഗ് ഷൂട്ടിംഗ്, സിനിമ-സീരിയൽ ഷൂട്ടിംഗ്, പേ ആന്റ് പാർക്ക്, കെ.എസ്.ഇ.ബി അനർട്ട് എന്നിവയ്ക്ക് സോളാർ പ്ളാന്റ് സ്ഥാപിക്കാൻ വാടകയ്ക്ക് നൽകൽ അടക്കമാണ് പദ്ധതികൾ. ഗസ്റ്റ് ഹൗസുകൾ നവീകരിച്ച് വാടകയ്ക്കും നൽകും. വാൾ പെയിന്റിംഗിലൂടെ പരസ്യവരുമാനവും ലക്ഷ്യം.
1,584 ഏക്കർ
വാണിജ്യാവശ്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന ഭൂമി
വാട്ടർ അതോറിട്ടി
വരുമാനം, ചെലവ്
(2024-25, തുക ലക്ഷത്തിൽ)
വരുമാനം.........2,08,625.12
ചെലവ്..............2,15,103.80
''ജലേതര പദ്ധതികളിലൂടെ വരുമാന വർദ്ധനയുണ്ടാക്കുകയെന്ന കാഴ്ചപ്പാടിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്
-നോൺ വാട്ടർ റവന്യു പ്രോജക്ട്
വിഭാഗം, വാട്ടർ അതോറിട്ടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |