തിരുവനന്തപുരം:വയനാട് മുണ്ടക്കൈ,ചൂരൽമല ദുരന്തത്തിന്റെ പേരിൽ സാലറി ചലഞ്ചിൽ പങ്കെടുക്കാമെന്ന് സമ്മതിച്ച ജീവനക്കാരിൽ നിന്ന് പണം പിടിച്ചുനൽകാനുളള സർക്കാർ നിർദ്ദേശം പാലിക്കാത്ത 4000 ഡി.ഡി.ഒ മാർക്ക് താക്കീത്.ഇവർക്ക് മേയ് മാസത്തെ ശമ്പളം നൽകുന്നത് സർക്കാർ താത്കാലികമായി തടഞ്ഞു.
ജീവനക്കാർ അഞ്ച് ദിവസത്തെ വേതനത്തിന് തുല്യമായ തുക ദുരിതാശ്വാസത്തിന് സംഭാവന നൽകണമെന്നായിരുന്നു സർക്കാർ അഭ്യർത്ഥന.ഇതിനോട് അനുകൂലമായി പ്രതികരിച്ച 20000ത്തോളം ജീവനക്കാർ തുടർനടപടിയിലേക്ക് കടന്നില്ല.ഇവർ ആദ്യം നൽകിയ പിന്തുണ പൂർണസമ്മതമായി പരിഗണിച്ച് വാഗ്ദാനം ചെയ്ത തുക വേതനത്തിൽ നിന്നോ പി.എഫിൽ നിന്നോ ലീവ് സറണ്ടർ തുകയിൽനിന്നോ എടുത്ത് ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കണമെന്നും ഇതിന് വീണ്ടുംസമ്മതം വാങ്ങേണ്ടതില്ലെന്നും സർക്കാർ നിർദ്ദേശിച്ചു.ഇതനുസരിച്ച് പണം ഈടാക്കുന്നതിൽ സംസ്ഥാനത്തെ 6000ത്തോളം ഡി.ഡി.ഒമാർ വീഴ്ചവരുത്തി.ഇവരുടെ മേയ് മാസത്തെ ശമ്പളം തടഞ്ഞുവയ്ക്കുമെന്ന് സർക്കാർ താക്കീത് നൽകിയതോടെ 2000 ഡി.ഡി.ഒമാർ ശമ്പളം കുറവ് ചെയ്ത് 15കോടി സമാഹരിച്ച് ദുരിതാശ്വാസ നിധിയിലേക്ക് അടച്ചു.ഡി.ഡി.ഒമാരുടെ തടഞ്ഞുവച്ച ശമ്പളം പിന്നീട് വിതരണം ചെയ്തു.
സാലറി ചലഞ്ച് നടപടികൾ പൂർത്തിയാക്കാതെ 4000 ഡി.ഡി.ഒ മാർക്ക് മേയ് മാസത്തെ ശമ്പളം നൽകില്ലെന്ന കർശന നിലപാടിലാണ് സർക്കാർ.ഓരോ ഓഫീസിലെയും ജീവനക്കാരുടെ ശമ്പളബില്ലുകൾ തയ്യാറാക്കി നൽകുന്ന ചുമതല നിർവ്വഹിക്കുന്നവരാണ് ഡി.ഡി.ഒമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |