വടകര: പാലയാട് ദേശീയ വായനശാലയുടെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് ക്ലാസും ഉന്നത വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.വി.റീന ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻ്റ് കെ.കെ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു.ടി.വി.അബ്ദുൾ ഗഫൂർ ക്ലാസെടുത്തു. സെക്രട്ടറി ശ്രീനിവാസൻ , രക്ഷാധികാരി ഇ.നാരായണൻ , ടി.സി.സജീവൻ, കെ.കെ. ഗിരീഷ് ബാബു എന്നിവർ പ്രസംഗിച്ചു. ശശിധരൻ കെ.കെ, സജി പി.കെ., കുഞ്ഞിരാമൻ കെ.കെ., വി.കെ. വിജയൻ, രജിഷ എം.കെ, ഹരീഷ്ണ എന്നിവർ നേതൃത്വം നൽകി. നെറ്റ് / ജെ.ആർ.എഫ് പരിക്ഷയിൽ അഖിലേന്ത്യാടിസ്ഥാനത്തിൽ 80ാം റാങ്ക് നേടിയ മാധവ് . ബിഎസ് , ബിഎസ്.സി ജോഗ്രഫി പരീക്ഷയിൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ഏഴാം റാങ്ക് നേടിയ ശിവനന്ദ .എം പി എന്നിവർ ഉപഹാരം സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |