പാവറട്ടി: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ (ബി.കെ.എം.യു) മണലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി പാവറട്ടി പോസ്റ്റ് ഒാഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ടി.സി.മോഹനൻ അദ്ധ്യക്ഷനായി. ധർണ്ണ ബി.കെ.എം.യു സംസ്ഥാന കൗൺസിൽ അംഗം രാഗേഷ് കണിയാംപറമ്പിൽ ഉദ്ഘാടനം ചെയ്തു. കേന്ദ്രത്തിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും കർഷക തൊഴിലാളികൾക്ക് സമഗ്രമായ ദേശീയ നിയമം കൊണ്ടുവരണമെന്നും തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള നടപടിയിൽ നിന്ന് പിൻമാറണമെന്നും തൊഴിൽ ദിനം ഇരുന്നൂറും ദിവസവേതനം 700 രൂപയുമാക്കണമെന്നും ബി.കെ.എം.യു ആവശ്യപ്പെട്ടു. വി.ആർ.മനോജ്, പി.എസ്.ജയൻ, ശശി തച്ചപ്പുള്ളി, കെ.കെ.സെൻ, ബെന്നി ആന്റണി, എം.എംവാസന്തി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |